Latest NewsNewsGulf

യു.എ.ഇ തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല

ദുബായ്: യു.എ.ഇയില്‍ വിദേശികള്‍ക്ക് തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ ഈ നടപടി താല്‍കാലികമായി വേണ്ടെന്നുവെച്ചു. യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ തീരുമാനം അറിയിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. ഈ ഇളവ് എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ബാധകമാണ്.

read also: ഇന്ത്യക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് യു.എ.ഇ

ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് നാട്ടില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ഫെബ്രുവരി നാലുമുതലാണ്. ഇത് യു.എ.ഇ.യില്‍ പുതുതായി തൊഴില്‍ നേടുന്നവര്‍ക്ക് നാട്ടില്‍ കുറ്റകൃത്യപശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നതിനാണ്.

shortlink

Related Articles

Post Your Comments


Back to top button