Latest NewsKeralaNews

ബന്ധുവായ കുട്ടിയെ കാമുകന് കാഴ്ചവെക്കാന്‍ ശ്രമം, കാമുകിയും യുവാവും അറസ്റ്റില്‍

മറയൂര്‍: ബന്ധുവായ പെണ്‍കുട്ടിയെ കാമുകന് കാഴ്ചവെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ഇടക്കുളം സ്വദേശി സന്തോഷ് മിഷ്യന്‍ വയില്‍ കുട്ടിനോട് സ്വദേശിനി 32 വയസുള്ള ഇയാളുടെ കാമുകിയുമാണ് പിടിയിലായത്. ജനുവരി 28, 29 തീയതികളിലാണ് സംഭവം നടന്നത്.

ബന്ധുവായ കുട്ടിയെ വടക്കാഞ്ചേരിയിലെ ലോഡ്ജില്‍ എത്തിച്ച് കാമുകന് കൈമാറാനാണ് യുവതി ശ്രമിച്ചത്. തൃശൂരില്‍ ഹോംനഴ്സായി ജോലി ചെയ്തുവരുന്ന കട്ടിയനാട് സ്വദേശിനി വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്. ജോലി സ്ഥലത്തുവച്ചാണ് ഇവര്‍ സന്തോഷുമായി അടുത്തത്.

സ്‌കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകന്‍ തിരക്കിയപ്പോള്‍ പീഡനശ്രമം കുട്ടി പറയുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും പോസ്‌കോ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button