
കൊച്ചി: പാട്ടവ്യവസ്ഥ ലംഘിച്ച് പണിത കണ്ണൻ ദേവൻ ഹില്‍സ് വില്ലേജിലെ ലവ് ഡെയില്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു. 2006ൽ പാട്ടവ്യവസ്ഥ ലംഘിച്ച് റിസോർട്ട് പണിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തുടർന്ന് ഉടമക്ക് റവന്യു വകുപ്പ് നോട്ടീസ് അയച്ചു. ഇതിനെതിരെ റിസോര്‍ട്ടുടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാറിന് അനുകൂലമായിരുന്നു.
also read:സെക്‌സ് ഡോള്‍ വേശ്യാലയം സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു, കാരണം ഇതാണ്
ശേഷം ഡിവിഷണ്‍ ബെഞ്ചും സിംഗിള്‍ ബെഞ്ച് ഉത്തരവ് ശെരിവെച്ചതോടെ വന്യൂ വകുപ്പ് നിയമോപദേശം തേടി. റിസോര്‍ട്ട് ഏറ്റെടുക്കാമെന്നാണ് റവന്യൂ വകുപ്പിന് ലഭിച്ച നിയമോപദേശം. തുടർന്ന് കണ്ണന്‍ദേവന്‍ ഹില്‍സിലെ 22 സെന്റ് ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്ന് ഹൈകോടതി ലവ് ഡെയലിനോട് നിര്‍ദേശിച്ചു. ഇതിനായി ആറു മാസത്തെ സമയപരിധിയും നൽകിയിരുന്നു. കോടതി നല്‍കിയ സമയപരിധി 2018 മാര്‍ച്ച് 31ന് അവസാനിച്ചതിനെ തുടർന്നാണ് ഭൂമി സർക്കാർ ഏറ്റെടുത്തത്.
Post Your Comments