KeralaLatest NewsNews

ഗായകന്‍ രാജേഷിന്റെ കൊലപാതകം: ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പൊലീസിന്റെ പിടിയിലായതായി സൂചന

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കിയും ഗായകനുമായ രാജേഷിന്റെ കൊലപാതത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പൊലീസിന്റെ പിടിയിലായതായി സൂചന. ക്വട്ടേഷന്‍ സംഘത്തിന് കാര്‍ വാടകയ്ക്ക് നല്‍കിയ കായംകുളം സ്വദേശിയായ കാര്‍ ഉടമയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘാംഗങ്ങളായ മൂന്ന് പേരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ആലപ്പുഴ സ്വദേശികളാണ് ഈ മൂന്ന് പേരും. എന്നാല്‍ സംഘത്തലവന് വേണ്ടി കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ ചെന്നൈയില്‍ അന്വേഷണം നടത്തുകയാണ്.

റൂറല്‍ എസ്സ്പിയുടെ ടീമിലുള്ള സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം ബാംഗ്ലൂരിലുണ്ട്. ആലപ്പുഴ സ്വദേശികളായ മൂന്ന് പേരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. അതേസമയം കൊലനടത്തിയ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും .

പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ആറ്റിങ്ങല്‍ ഡി വൈ എസ് പിക്ക്‌ ൈകമാറും.റിപ്പോര്‍ട്ട് ലഭിച്ചാല്‍ അന്വേഷമത്തിന് കൂടുതല്‍ സഹായകരമാകുമെന്ന് ആറ്റിങ്ങള്‍ ഡി വൈ എസ് പി പറഞ്ഞു. എല്ലാ പ്രദേശത്തും പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടാനാകുമെന്നാണ് അന്വേഷമസംഘത്തിന്റെ പ്രതീക്ഷ. അതേസമയം ഫൊറന്‍സിക് സംഘം കായംകുളത്തുനിന്ന് കണ്ടെത്തിയ പ്രതികള്‍ സഞ്ചരിച്ച കാറ് കഴിഞ്ഞ ദിവസം ഫൊറന്‍സിക് സംഘം വ്യക്തമായി പരിശോധിച്ചു.

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവിന് പങ്കുണ്ടെന്നും നര്‍ത്തകിയായ യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.യുവതിയുടെ ഭര്‍ത്താവിനെ കുറിച്ചും പോലീസ് ,എംമ്പസിയുടെ സഹായത്തോടെ ഖത്തറില്‍ അന്വേഷണം നടത്തുമെന്ന് അന്വേഷണസംഘത്തലവന്‍ അറിയിച്ചു. ഇതിനിടെ ആര്‍ജെ രാജേഷുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടും പോലീസിനോട് സമ്മതിച്ച ഖത്തറിലെ മലയാളി യുവതിയെ നാട്ടിലെത്തിക്കുവാനുള്ള ശ്രമവും പൊലീസ് നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button