KeralaLatest NewsNews

ബൈക്കില്‍ നിന്ന് തെറിച്ചുവീണ സഹോദരങ്ങൾക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം; സംഭവം ഇങ്ങനെ

കോഴിക്കോട്: വീട്ടിലേക്ക് ഭക്ഷണം വാങ്ങി മടങ്ങവേ ബൈക്കിൽ നിന്ന് തെറിച്ചു വീണ സഹോദരങ്ങൾക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസം രാത്രി രാത്രി ഒൻപതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനടുത്തായാണ് സംഭവമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ സെയ്ത് മുഹമ്മദ്, സാമന്ത് മുഹമ്മദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിൽ നിന്ന് തെറിച്ചു വീണ ഇവർ ഒന്നര മണിക്കൂറോളം റോഡിൽ കിടന്നു.

also read:ബൈക്കപകടത്തിൽ നിന്ന് യുവാവിനെ രക്ഷിച്ചത് കുങ്‌ഫു ; വീഡിയോ കാണാം

അപകടസ്ഥലത്തിന് സമീപത്തായുള്ള ബേക്കറിയിൽ ഉണ്ടായിരുന്നവർ സംഭവം കണ്ടെങ്കിലും ഇവരെ സഹായിച്ചില്ല. അമിത വേഗത്തില്‍ ബൈക്കോടിച്ചു എന്ന് ആരോപിച്ച്‌ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൈയിലുണ്ടായിരുന്ന അയ്യായിരം രൂപ മര്‍ദ്ദിച്ചവര്‍ എടുത്തെന്നും ആരോപണമുണ്ട്. ചിലർ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മറ്റു ചിലർ അവരെ തടയുകയായിരുന്നു. തുടർന്ന് 11മണിയോടെ വീട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടുകാര്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button