ദുബായ്•മൂന്ന് ജി.സി.സി പൗരമായ സഹോദരിമാര്‍ അവരുടെ അതേ നാട്ടുകാരായ പുരുഷന്മാര്ക്കൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ നിന്നും അറസ്റ്റിലായി.
ദുബായില്‍ സന്ദര്‍ശനത്തിനെത്തിയ സഹോദരിമാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്.
മയക്കുമരുന്ന് ഉപയോഗിക്കാനായി 26 കാരിയായ സഹോദരിയുടെ സഹായത്തോടെ ഒരു യുവ ജി.സി.സി പൗരനാണ് ഹോട്ടല്‍ മുറി ബുക്ക് ചെയ്തത്. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാന്‍ സഹോദരിമാരെ പ്രോത്സാഹിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ മയക്കുമരുന്ന് കൈവശം വച്ചതിനും മറ്റു പ്രതികള്‍ക്കൊപ്പം ഇയാള്‍ക്കെതിരെ കേസുണ്ട്. ദുരുപയോഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ മയക്കുമരുന്ന് കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് സഹോദരിമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദുബായ് പബ്ലിക് പ്രോസിക്യൂഷന് തുടര്‍ നടപടികള്‍ക്കായി കേസ് കോടതിയ്ക്ക് കൈമാറി.
Post Your Comments