ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം തിങ്കളാഴ്ച നോട്ടിസ് നൽകും. നോട്ടിസിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഒപ്പുവച്ചു. ചീഫ് ജസ്റ്റിസിനെതിരെയുള്ള നീക്കം മുതിർന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ്. കഴിഞ്ഞ ദിവസങ്ങളിൽ ദീപക് മിശ്രയെ പുറത്താക്കാനുള്ള സാധ്യത തേടി കോൺഗ്രസിന്റെ നേതൃത്വത്തിൽ നീക്കം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് ഒപ്പുശേഖരണവും ആരംഭിച്ചു.
read also: ലോയയുടെ മരണം: ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
കുറഞ്ഞത് 50 എംപിമാർ ഒപ്പിട്ടിരിക്കണമെന്നാണ് നിബന്ധന. അതിനാൽ കഴിയുന്നതും വേഗം ഒപ്പുശേഖരണം പൂർത്തിയാക്കി ഇപ്പോൾ നടക്കുന്ന സമ്മേളനത്തിൽത്തന്നെ രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള സാധ്യതകളാണ് കോൺഗ്രസ് തേടിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, ഗുലാംനബി ആസാദ് എന്നിവരുൾപ്പെടെയുള്ളവർ പിന്തുണയറിയിച്ച് ഒപ്പിട്ടിരുന്നു. എൻസിപിയിലെ മജീദ് മേമനും ഒപ്പിട്ട എംപിമാരിൽ ഉൾപ്പെടുന്നു.
Post Your Comments