Latest NewsNewsLife Style

ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഗര്‍ഭനിരോധന ഉറകള്‍ അർബുദത്തിന് കാരണമാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭനിരോധന ഉറകള്‍ ഉൾപ്പെടെ റബര്‍ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ അര്‍ബുദത്തിന് കാരണമാകുമെന്നാണ് പറയുന്നത്.

read also: അർബുദ രോഗം നിങ്ങളെ പിടികൂടാതിരിക്കാൻ ഈ ഭക്ഷണങ്ങൾ നിങ്ങൾ ഒഴിവാക്കുക

അർബുദത്തിന് കാരണമാകുന്നത് റബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന എം.ബി.ടി (മെര്‍കാപ്‌റ്റോബെന്‍സോതയാസോള്‍) എന്ന കെമിക്കലാണ്. എം.ബി.ടി ഗര്‍ഭനിരോധന ഉറകള്‍ മുതല്‍ കയ്യുറകളിലും റബറില്‍ നിര്‍മ്മിച്ച പാവകളിലും വരെ ഉപയോഗിക്കുന്നുണ്ട്. അര്‍ബുദകാരണമായ ഈ കെമിക്കൽ റീസൈക്കിള്‍ ചെയ്തുവരുന്ന ടയറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ ക്രമ്പുകളിലും ഗ്രാന്യൂള്‍സുകളിലും നവജാത ശിശുക്കള്‍ക്കുള്ള ബേബി ഡമ്മികളിലും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button