KeralaLatest NewsNews

വാഹനങ്ങള്‍ ഉരസിയെന്ന്‌ ആരോപണം; ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ

ആലപ്പുഴ: വാഹനങ്ങള്‍ തമ്മിലുരസിയെന്നാരോപിച്ചു ഡ്രൈവറെ വഴിയിലിട്ടു മർദ്ദിച്ച സംഭവത്തിൽ . മൂന്നുപേര്‍ അറസ്‌റ്റില്‍. തിരുവല്ല സ്വദേശികളായ മനുമോഹന്‍, ഷെമീര്‍, കടുത്തുരുത്തി സ്വദേശി ആന്റോ അഗസ്‌റ്റിന്‍ എന്നിവരെയാണു ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

വാനില്‍ സഞ്ചരിച്ചിരുന്ന വനിതാ ഡോക്‌ടര്‍ക്കും കുടുംബത്തിനുംനേരേയും ആക്രമണമുണ്ടായി. ഇന്നലെ രാവിലെ തുമ്പോളി ജങ്‌ഷനു സമീപം ദേശീയപാതയിലായിരുന്നു സംഭവം. ആറന്മുള സ്വദേശിയായ ഡോക്‌ടര്‍ മായാ ഡി. റാവുവും കുടുംബവും സഞ്ചരിച്ചിരുന്ന വാന്‍, കാറിലെത്തിയ യുവാക്കള്‍ തുമ്പോളി ജങ്ഷനിൽവെച്ച് തടയുകയായിരുന്നു.

റോഡിലിട്ട്‌ ചവിട്ടിയതിനെ തുടര്‍ന്ന്‌ വാന്‍ ഡ്രൈവര്‍ രാധാകൃഷ്‌ണന്റെ മൂക്കില്‍നിന്നും രക്‌തം വാര്‍ന്നു. നാട്ടുകാര്‍ എത്തിയതോടെയാണ് യുവാക്കൾ ഡ്രൈവറെ വെറുതെവിട്ടത്. പരുക്കേറ്റ ഡ്രൈവര്‍ രാധാകൃഷ്‌ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button