Latest NewsNewsGulf

വേനല്‍ക്കാല ചര്‍മസംരക്ഷണം : പ്രവാസികള്‍ അറിയാന്‍ :

യു.എ.ഇയില്‍ വേനല്‍ക്കാല ആരംഭമായതോടെ പൊടിയും ഒപ്പം ചൂടും കനത്തതോടെ ചര്‍മ സംരക്ഷണത്തെ കുറിച്ചുള്ള ആശങ്കകളാണ് എല്ലാവര്‍ക്കും

ഈ വേനലും ഒപ്പം പൊടിക്കാറ്റുമുള്ള ഈ കാലാവസ്ഥയില്‍ ചര്‍മസംരക്ഷണത്തെ കുറിച്ചുള്ള ചില നുറുങ്ങുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

കനത്ത സൂര്യപ്രകാശത്തില്‍ നിന്നും എങ്ങിനെയെല്ലാം നമ്മുടെ ചര്‍മത്തെ സംരക്ഷിയ്ക്കാം

ചര്‍മസംരക്ഷണത്തില്‍ ഒട്ടൊന്ന് ശ്രദ്ധിച്ചാല്‍ കടുത്ത വെയിലേറ്റുള്ള സൗന്ദര്യപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാവുന്നതേയുള്ളൂ. വേനലിനെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സൗന്ദര്യകൂട്ടുകള്‍ ഉണ്ട്. മാത്രമല്ല ജലാംശം കൂടുതലുള്ളതും പുളി രസമുള്ളതുമായ പഴ വര്‍ഗങ്ങള്‍ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ സൂര്യാതപത്തില്‍ നിന്നും രക്ഷ നേടാം

പ്രതിരോധമായി ഫേസ് വാഷ് കൊണ്ട് മുഖം കഴുകിയതിനു ശേഷം റോസ് വാട്ടര്‍ കൊണ്ട് ടോണ്‍ ചെയ്യാവുന്നതാണ്.

കെമിക്കല്‍സ് ചേര്‍ത്താണ് മിക്ക സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിര്‍മിക്കുന്നത്. ഇത്തരം സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ സൂര്യരശ്മി പതിയ്ക്കുന്നത് ചര്‍മത്തെ ദോഷകരമായി ബാധിയ്ക്കും.

കൂടാതെ എണ്ണമയമുള്ള ക്രീമുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ മുഖത്ത് കുരു ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ജെല്‍ രൂപത്തിലുള്ളതും എണ്ണമയമില്ലാത്തതുമായ സണ്‍ക്രീമുകള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

ചര്‍മസംരക്ഷണത്തിന് ചില മാര്‍ഗങ്ങള്‍

പുറത്തിറങ്ങും മുമ്പ് സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിയ്ക്കണം. ഇത് ചര്‍മത്തെ ഒരു പരിധി വരെ സഹായിക്കും.

പുറത്തുപോയി വരുമ്പോള്‍ തൈരില്‍ വെള്ളം ചേര്‍ത്ത് കട്ടി കുറച്ച് മുഖം കഴുകാം.

ഉറങ്ങുന്നതിന് മുമ്പ് വെള്ളരിക്ക ചെറിയ വൃത്തങ്ങളാക്കി കണ്ണിന് മുകളില്‍ വെയ്ക്കുക അല്ലെങ്കില്‍ തക്കാളി നീര് പുരട്ടുക.

കിടക്കുന്നതിന് മുമ്പ് തേനും രക്തചന്ദനവും യോജിപ്പിച്ച് പുരട്ടുക

ദിവസവും 10 ഗ്ലാസ് വെള്ളം കുടിയ്ക്കുക

ഓറഞ്ച് നീര് മുഖത്തും കഴുത്തിലും പുരട്ടുന്നതും വേനല്‍ക്കാല ചര്‍മസംരക്ഷണത്തിന് അനുയോജ്യമാണ്

ബദാം രാത്രി മുഴുവനും പച്ചപാലിലിട്ട് കുതിര്‍ത്തുക. പിന്നീട് അരച്ച് മുഖത്തിടാം

തേന്‍ ചെറുനാരങ്ങാനീര് എന്നിവ സമം യോജിപ്പിച്ച് പുരട്ടിയാല്‍ നഷ്ടപ്പെട്ട മുഖകാന്തി വീണ്ടെടുക്കാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button