യുഎഇ: ഇന്ത്യക്കാർക്കുൾപ്പടെ യുഎഇ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. വിസാ സേവന കേന്ദ്രമായ തസ്ഹീല്‍ സെന്ററിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്നാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന നീക്കം ചെയ്തിരിക്കുന്നത്.
ഇന്ത്യ ഉൾപ്പടെ ഒന്‍പതു രാജ്യക്കാര്‍ക്കാണ് ഇന്ന് മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വിസ ലഭിച്ചുതുടങ്ങിയത്. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, ഇന്തോനീഷ്യ, കെനിയ, ബംഗ്ലദേശ്, ഈജിപ്ത്, തുനീസ്യ, സെനഗല്‍, നൈജീരിയ എന്നീ രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റില്ലാതെ വിസ ലഭിച്ചുതുടങ്ങി. ചില രാജ്യങ്ങൾക്ക് ഇപ്പോഴും പഴയ നിയമം ബാധകമാണ്.
also read:സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ നല്കുന്നതില് തീരുമാനമിങ്ങനെ
ഫെബ്രുവരി നാലു മുതലാണ് യുഎഇയിൽ ജോലി ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പെട്ട അധികൃതര്‍ രണ്ടാഴ്ച മുന്‍പ് തസ്ഹീല്‍ കേന്ദ്രങ്ങള്‍ മുഖേന അപേക്ഷകരോട് അഭിപ്രായം തേടിയിരുന്നു. എന്നാൽ പുതിയ നടപടിയെകുറിച്ച് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.
Post Your Comments