Latest NewsNewsIndia

വെട്ടിലായി കോണ്‍ഗ്രസ്, കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്കയും കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നതിയി വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് പാര്‍ലമെന്റിവാണ് ക്രിസ്റ്റഫര്‍ ഇക്കാര്യം പറഞ്ഞത്.

അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. എത്ര ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കൈമാറിയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം കോണ്‍ഗ്രസ് തള്ളിയിരുന്നു.

also read: കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നിന്നും സര്‍ക്കാരിന് അറിയേണ്ടത് ഈ 6 ചോദ്യങ്ങള്‍ക്കുത്തരം; അതും മാര്‍ച്ച് 31നുള്ളില്‍

കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയില്‍ ഓഫീസുകളും ജീവനക്കാരുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതിക്ക് അന്വേഷണത്തിനായി സമര്‍പ്പിക്കാമെന്നും വെയ്ലി വാഗ്ദാനം ചെയ്തു.’ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപാടുകാര്‍ കോണ്‍ഗ്രസാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ എല്ലാതരത്തിലുമുള്ള പദ്ധതികള്‍ ചെയ്തതായി അറിയാം. ദേശീയ തലത്തില്‍ ചെയ്ത പദ്ധതികള്‍ അറിയില്ലെങ്കിലും പ്രാദേശികതലത്തില്‍ ചെയ്തവ അറിയാം. ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഒരു സംസ്ഥാനം തന്നെ ബ്രിട്ടനോളം വലിപ്പം വരാം. എന്തായാലും അവര്‍ക്ക് അവിടെ ഓഫീസുമുണ്ട്, ജീവനക്കാരുമുണ്ട്’, വെയ്ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button