![](/wp-content/uploads/2017/12/sfi-24.jpg.image_.784.410.jpg)
ആലപ്പുഴ: ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജില്‍ നിന്നും കലോത്സവത്തിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്‌ഐ അക്രമം. കോളേജില്‍ നിന്നും കോല്‍ക്കളി അവതരിപ്പിക്കാന്‍ പോയ വിദ്യാര്‍ത്ഥികൾക്കാണ് മർദ്ദനമേറ്റത്.
അയ്യപ്പ കോളേജിലെ അശ്വതി എസ് ആര്‍, ജെഫിന്‍ ജോസ് എന്നീ വിദ്യാര്‍ത്ഥികളുടെയും, അതുല്‍ എന്ന ഓഫീസ് സ്റ്റാഫിന്റേയും ആഹ്വാന പ്രകാരമാണ് 25 പേരോളം അടങ്ങുന്ന എസ്എഫ്‌ഐ സംഘം തങ്ങളെ അതി ക്രൂരമായി മർദ്ദിച്ചതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
കോളേജ് യൂണിയന്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി മഹേഷ് വിജയന്‍, ജിഷ്ണു. വി. നായര്‍, കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ സോനു സോമന്‍, അജില്‍ മുരളി, അജയ് ചന്ദ്രന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
Post Your Comments