ന്യൂയോര്‍ക്ക്: വണ്ണം കുറഞ്ഞ സ്ത്രീകളെ തന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ച മോട്ടിവേഷണല്‍ ഗുരുവിനെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗിക അടിമകളാക്കി വച്ചിരുന്ന മോട്ടിവേഷണല്‍ ഗുരു കെയ്ത്ത് റാണീറാണ് അറസ്റ്റിലായത്. സ്ത്രീകളെ ഭീഷണിപ്പെടുത്തി അടിമകളാക്കി ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചു എന്നതാണു പരാതി. നെക്സിവം എന്ന സ്വയം സഹായസംഘത്തിന്റെ സഹസ്ഥാപകന്‍ കൂടിയാണു കെയ്ത്ത് റാണീര്‍. മെക്സിക്കോയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിരിച്ചിരുന്ന സ്ത്രീളെയാണു കെയ്ത്ത് ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചിരുന്നത്. അമേരിക്കയില്‍ വച്ചായിരുന്നു ലോകത്തെ ഞെട്ടിച്ച സംഭവം. ശാസ്ത്രഞ്ജന്‍, തത്വചിന്തകന്‍ തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെട്ടിരുന്നയാളാണു കെയ്ത്ത്. അതുകൊണ്ടു തന്നെ കെയ്ത്തിന്റെ അറസ്റ്റ് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്.
സ്ഥാപനത്തില്‍ കിരാതമായ വാഴ്ചയാണ് കെയ്ത്ത് റാണീര്‍ അഴിച്ചു വിട്ടിരുന്നത് എന്നു പറയുന്നു. വനിത മുന്നേറ്റത്തിന് അടിമയാകുന്നതാണ് ഏറ്റവും എളുപ്പമായ മര്‍ഗം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു പീഡനം.തുടര്‍ന്ന് ഇയാള്‍ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചിരുന്നു എന്നു വനിത ജീവനക്കാര്‍ പറയുന്നു. ഇവരേ കൊണ്ട് ഇയാള്‍ പാദ സേവ ചെയ്യിപ്പിച്ചിരുന്നു എന്നും പരാതിയില്‍ പറയുന്നു.
ബ്രാന്‍ഡിങ് ചടങ്ങുകളില്‍ ഇത്തരത്തില്‍ അടിമകളാക്കിയ സ്ത്രീകള്‍ നഗ്‌നരായി പങ്കെടുക്കണം എന്നായിരുന്നു വനിത ജീവനക്കാര്‍ക്കു കെയ്ത്ത് നല്‍കിയ നിര്‍ദേശം. വണ്ണം കുറഞ്ഞു മെലിഞ്ഞ സ്ത്രീകളോടായിരുന്നു ഇയാള്‍ക്കു താല്‍പ്പര്യം. വണ്ണം കുറയാനായി അടിമകളായിരുന്ന സ്ത്രീകളെ പട്ടിണിക്കിട്ടിരുന്നു എന്നും ജീവനക്കാര്‍ പരാതിയില്‍ പറയുന്നു.
Post Your Comments