കോലഞ്ചേരി: ക്രഷര്‍ യന്ത്രത്തില്‍ കുരുങ്ങി മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തംഗത്തിന് ദാരുണാന്ത്യം. പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ ഐരാപുരം ചീനിക്കുഴി കണ്ടനാടന്‍ കെ.കെ. ജോര്‍ജ്(54) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
ചീനിക്കുഴിയില്‍ സ്വന്തം ഉടമസ്‌ഥതയിലുളള ക്രഷര്‍ യൂണിറ്റിലെത്തിയ ജോര്‍ജ് കാല്‍ വഴുതി കണ്‍വയര്‍ ബെല്‍റ്റില്‍ കുടുങ്ങിയാണ് മരിച്ചത്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് മഴുവന്നൂര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ പൊതുദര്‍ശനത്തിന് വച്ചു. ജോര്‍ജ് ഐ.എന്‍.ടി.യു.സി മണ്‌ഡലം പ്രസിഡന്റും, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തുരുത്തിപ്പിളളി സെന്റ് മേരീസ് യാക്കോബായ വലിയ പളളിയില്‍ നടക്കും. ഭാര്യ: റീന ചീനിക്കുഴി (തെങ്ങനാമോളത്ത് കുടുംബാംഗമാണ്). മക്കള്‍: ബേസില്‍, ബിബിന്‍(ഇരുവരും വിദ്യാര്‍ഥികള്‍).
Post Your Comments