തലമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാവുന്ന മനുഷ്യന് മരണത്തേക്കാള്‍ വലിയ ദുരന്തമായിരിക്കും നേരിടേണ്ടി വരികയെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. വൈദ്യശാസ്ത്ര ലോകത്തിന്റെ ഈ മുന്നറിയിപ്പ് അസാധ്യമെന്ന് കരുതിയിരുന്ന തലമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ തയ്യാറാണെന്ന് വലേറി സ്പിരിഡോവും ശസ്ത്രക്രിയ ചെയ്യാന്‍ ഡോ. സെര്‍ജിയോ കനവാരോയും തയ്യാറായിരിക്കുന്ന നിലയിലാണ്.
read also: കുരങ്ങുകളുടെ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ്ണ വിജയം
ഈ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ എതിര്‍ക്കുന്നവരില്‍ പ്രധാനികള്‍ അമേരിക്കയിലെ ന്യൂറോ സര്‍ജന്മാരുടെ അസോസിയേഷനാണ്. ‘ ഇത്തരം ശസ്ത്രക്രിയക്ക് ലോകത്ത് ഒരു മനുഷ്യനും വിധേയനാകരുതെന്നാണ് എന്റെ ആഗ്രഹം. ഇത്തരം ശസ്ത്രക്രിയക്ക് ഒരാളേയും പ്രേരിപ്പിക്കില്ലെന്നും മരണത്തേക്കാള്‍ മോശമായ പലതും ലോകത്തുണ്ടെന്നും അത്തരമൊരു അനുഭവമായിരിക്കും ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് നേരിടേണ്ടി വരികയെന്നും’ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ന്യൂറോളജിക്കല്‍ സര്‍ജന്‍സിന്റെ പ്രസിഡന്റ് ഡോ. ഹണ്ട് ബട്ട്ജര്‍ പറയുന്നു.
ഗിനിപന്നിയെ പോലെ മനുഷ്യനെ പരീക്ഷണവസ്തുവായി ഉപയോഗിക്കുന്നുവെന്നതാണ് ഉയരുന്ന പ്രധാന ആരോപണം. മാത്രമല്ല 150 ഡോക്ടര്‍മാരും അതിലേറെ നേഴ്സുമാരും പങ്കെടുക്കുന്ന അതിസങ്കീര്‍ണ്ണമായ മാരത്തണ്‍ ശസ്ത്രക്രിയ വിജയമായാല്‍പോലും സ്പിരിഡോവ് ജീവിച്ചിരിക്കാനുള്ള സാധ്യത വളരെകുറവാണെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. കാരണം സ്പിരിഡോവിന്റെ തലയെ മാറ്റിവെക്കുന്ന ശരീരം സ്വീകരിക്കാതിരുന്നാല്‍ മരണം തന്നെയായിരിക്കും ഫലം.
സ്പിരിഡോവിനെ ഈ തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത് ശരീരത്തിലെ മസിലുകള്‍ ക്ഷയിക്കുന്ന (വെര്‍ഡ്നിഗ് ഹോഫ്മാന്‍) അപൂര്‍വ്വ രോഗമാണ്. റഷ്യയിലെ വ്‌ളാഡിമിര്‍ സ്വദേശിയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ സ്പിരിഡോവിന്റെ തല ആരോഗ്യമുള്ള മറ്റൊരു ഉടലിലേക്ക് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ ഉടലായിരിക്കും സ്പിരിഡോവിന്റെ തലയില്‍ വെച്ചുപിടിപ്പിക്കുക. 36 മണിക്കൂര്‍ നീളുന്ന മാരത്തണ്‍ ശസ്ത്രക്രിയയിലൂടെയായിരിക്കും സ്പിരിഡൊനോവിന്റെ തല മറ്റൊരു ശരീരത്തിലേക്ക് പിടിപ്പിക്കുക
Post Your Comments