Latest NewsNewsIndia

കാർ ഇടിച്ച് രണ്ട് മാധ്യമപ്രവർത്തകർക്ക് ദാരുണാന്ത്യം

പാറ്റ്ന: കാർ ഇടിച്ച് രണ്ട് മാധ്യമപ്രവർത്തകർക്ക് ദാരുണാന്ത്യം. പാറ്റ്നയിൽ നിന്നും 80 കിലോമീറ്റർ അകലെ ബോജ്പൂരിലാണ് സംഭവമുണ്ടായത്. ബീഹാറിലെ വില്ലേജ് കൗൺസിൽ മേധാവിയുടെ കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകർക്ക് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച സ്കോർപ്പിയോ കാർ മാധ്യമപ്രവർത്തകർ യാത്ര ചെയ്‌ത ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ദൈനിക് ഭാസ്‌കർ‌ പത്രത്തിലെ നവിൻ നിശ്ചൽ, സഹപ്രവർത്തകൻ വിജയ് സിംഗ് എന്നിവരാണ് മരിച്ചത്. വില്ലേജ് കൗൺസിൽ മേധാവിയായ മുഹമ്മദ് ഹർസുവും മകനുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷം വാഹനത്തിന് ചുറ്റും നാട്ടുകാർ എത്തിയതോടെ കൗൺസിൽ മേധാവിയും മകനും ഓടി രക്ഷപ്പെട്ടു. രോക്ഷാകുലരായ നാട്ടുകാർ വാഹനം തീയിട്ടു നശിപ്പിച്ചു. വില്ലേജ് കൗൺസിൽ മേധാവിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button