മുംബൈ: ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ ആവശ്യപ്പെട്ട കുട്ടിയോട് അധ്യാപകന്‍ തിരിച്ച് ആവശ്യപ്പെട്ടത് വിദ്യാര്‍തഥിനിയുടെ ഉമ്മ. ഗുര്‍കോപറില്‍ ഒരു കോളജിലെ 35 വയസ്സുള്ള ഒരു അധ്യാപകനാണ് തന്റെ വിദ്യാര്‍ത്ഥിയോട് ഇത്തരത്തില്‍ ഉമ്മ ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാരുടെ പരാതി പ്രകാരം അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
Also Read : കുഞ്ഞുങ്ങളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്നവര്‍ ശ്രദ്ധിക്കുക…! മരണം വരെ സംഭവിക്കാം…!
മാര്‍ച്ച് 8 നാണ് സംഭവം നടന്നത്. പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായതിനാല്‍ അധ്യാപകനെ സമാപിക്കുകയായിരുന്നു. എന്നാല്‍ ഒരു ഉമ്മ തന്നാല്‍ മാര്‍ക്ക് കൂട്ടിത്തരാം എന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. വിദ്യാര്‍ത്ഥിനി ഇക്കാര്യം സുഹൃത്തിനോട് സൂചിപ്പിച്ചെങ്കിലും മറ്റാരോടും പറഞ്ഞിരുന്നില്ല.
എന്നാല്‍ രണ്ടു ദിവസമായി മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ശനിയാഴ്ച സ്‌കൂളില്‍ എത്തുകയും പിന്നീട് പോലീസ് സ്റ്റേഷനില്‍ പോയി അധ്യാപകനെതിരെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കഴിഞ്ഞ 13 വര്‍ഷമായി അധ്യാപികന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതുവരെ ഇത്തരത്തില്‍ ഒരു പരാതി ഉണ്ടായിട്ടില്ലെന്നും കോളജിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു.
Post Your Comments