Automobile

ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വിപണിയിൽ

ലോകത്തെ ഏറ്റവും വിലകൂടിയ എസ്.യു.വി കാള്‍മാന്‍ കിംഗ്‌സ് വിപണി പിടിക്കാൻ എത്തുന്നു. യൂറോപ്യന്‍ ടീമിനെ കൂടെകൂട്ടി ചൈനീസ് കമ്ബനിയായ ഐ.എ.ടി.നിർമ്മിച്ചെടുത്ത ഈ കസ്റ്റമൈസ്ഡ്‌ വാഹനത്തിനു 14.33 കോടി രൂപയാണ് വില. കഴിഞ്ഞ ദുബായ് ഓട്ടോ ഷോയിലാണ് ഇവനെ കമ്പനി പുറം ലോകം കാണിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍, സ്റ്റീല്‍ എന്നിവ ഉപയോഗിച്ച് ഫോര്‍ഡിന്റെ എഫ്-550 പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 4500 കിലോഗ്രാമാണ് ആകെ ഭാരം ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ കൂടി ചേരുമ്പോൾ 6000 കിലോഗ്രാമിലെത്തും. ആറ് മീറ്റർ നീളമാണ് ഇവനുള്ളത്.

ഹൈ-വൈ സൗണ്ട്, എച്ച്‌ഡി 4കെ ടെലിവിഷന്‍ സെറ്റ്, പ്രൈവറ്റ് സേഫ് ബോക്‌സ്, ഫോണ്‍ പ്രൊജക്ഷന്‍ സിസ്റ്റം, ഓപ്ഷണല്‍ സാറ്റ്‌ലൈറ്റ് ടിവി, ഓപ്ഷണല്‍ സാറ്റ്‌ലൈറ്റ് ഫോണ്‍, കോഫി മെഷിന്‍, ഇലക്‌ട്രിക് ടേബിള്‍, എയര്‍ പ്യൂരിഫയര്‍, നിയോണ്‍ ലൈറ്റ്സ്, ഫ്രിഡ്ജ് എന്നിവ ഇന്റീരിയറിനെ അത്യാഢംമ്പരമാക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വഴി അകത്തെ സൗകര്യങ്ങളെല്ലാം നിയന്ത്രിക്കുവാനും സൗകര്യമുണ്ട്.

SUV

6.8 ലിറ്റര്‍ വി 10 എന്‍ജിന്‍ 400 ബിഎച്ച്‌പി പവര്‍ നല്‍കി ഇവനെ നിരത്തിൽ കരുത്തനാക്കുന്നു. മണിക്കൂറില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗത. ലോകത്തെ എല്ലാ അതിസമ്പന്നമാർക്കും ഇവനെ സ്വന്തമാക്കാൻ ആകില്ല.കാരണം ഈ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന്റെ 12 യൂണിറ്റുകള്‍ മാത്രമെ കമ്പനി പുറത്തിറക്കുന്നുള്ളൂ.

SUV

 

ALSO READ ;ഒരാഴ്ച മുന്‍പ് കാണാതായ ഓല ഡ്രൈവര്‍ മരിച്ച നിലയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button