Latest NewsLife StyleTechnology

ഇത്തരം ആളുകളാണ് കൂടുതല്‍ സമയവും സ്മാർട്ട് ഫോണിൽ ചിലവഴിക്കുന്നത്

ഉത്കണ്ഠയും വിഷാദവുമുള്ള ആളുകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സമയം സ്മാര്‍ട്ട്ഫോണില്‍ ചിലവഴിക്കുന്നതെന്ന് പുതിയ പഠനം. ബ്രിട്ടണിലെ ഡെര്‍ബി സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം ലക്ചറര്‍ സഹീര്‍ ഹുസൈനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ഉത്കണ്ഠയും വിഷാദവും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കുറയുന്നതായി അറിയിച്ചു. അതിനാൽ ഇത്തരക്കാര്‍ സ്മാര്‍ട്ട്ഫോണിന്‍റെ ലോകത്തേക്ക് ചുരുങ്ങുകയും ഉത്കണ്ഠ കൂടുന്നതിനനുസരിച്ച് ഇവരില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുകയും ചെയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആശയവിനിമയമാണ് ഫോണില്‍ സമയം ചിലവിടാന്‍ മിക്കവരേയും പ്രേരിപ്പിക്കുന്ന ഘടകം.സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുന്നതിനനുസരിച്ച് ആളുകള്‍ തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്ന അവസ്ഥയിലേക്കെത്തുമെന്നു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സഹീര്‍ ഹുസൈന്‍റെ നേതൃത്വത്തിലുളള സംഘം 13 നും 69 നും ഇടയില്‍ പ്രായമുളള 640 സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളിലാണ് ഓണ്‍ലൈനിലൂടെ പഠനം നടത്തിയത്.

ALSO READ ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button