മൈസൂര്‍: എന്‍.സി.സിയുടെ പ്രവര്‍ത്തന രീതി അറിയില്ലെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ മൈസൂരുവില്‍ എന്‍.സി.സി കേഡറ്റുകളുമായി സംവദിക്കുന്നതിനിടയില്‍ നാഷണല്‍ കേഡറ്റ് കോര്‍പിന്റെ സി സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചവര്‍ക്കുള്ള നേട്ടങ്ങളില്‍ എന്തെല്ലാം വിപുലീകരണമാണുണ്ടാവുക എന്ന് മഹാറാണി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനാണ് എന്‍.സി.സിയുടെ രീതികള്‍ അറിയില്ലെന്ന് രാഹുല്‍ മറുപടി പറഞ്ഞത്.
എനിക്ക് എന്‍.സി.സി പരിശീലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. അതിനാല്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാനും കഴിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ അവസരങ്ങളും ഒരുക്കിത്തരാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി എന്‍.സി.സിയെ കുറിച്ച് കൂടുതല്‍ പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോളജിലെ എന്‍.സി.സി കേഡറ്റായ സഞ്ജന പറഞ്ഞു.
അതേസമയം പ്രതിരോധ വകുപ്പിന്റെ തന്നെ രണ്ടാമത്തെ സമാന്തര സൈന്യസംവിധാനമായ എന്‍.സി.സിയെ കുറിച്ച് പ്രതിപക്ഷ നേതാവിന് അറിയില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് എന്‍.സി.സി കേഡറ്റുകള്‍ ട്വീറ്റ് ചെയ്തു. തന്നെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പോലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ എന്‍.സി.സി കേഡറ്റുകളായിരുന്നെന്നും എന്‍.സി.സിയാണ് തങ്ങളെ അച്ചടക്കം പഠിപ്പിച്ചതെന്നും കേന്ദ്ര കായിക മന്ത്രി രാജ്‌വര്‍ധന്‍ സിങ് റാത്തോഡ് ട്വീറ്റ് ചെയ്തു.
Post Your Comments