CinemaBollywoodEntertainment

കയ്യിലോ മുഖത്തോ ചുംബിക്കാം; പക്ഷെ അവര്‍ പറഞ്ഞത് ചുണ്ടില്‍: വിവാദത്തെ കുറിച്ച് നടി

ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ നടിയെ ഹിന്ദി സീരിയലില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത അടുത്തിടെ വിവാദമായിരുന്നു. തൂ ആഷിക്കി എന്ന ജനപ്രിയ പരമ്പരയില്‍ നിന്ന് നായിക ജന്നത്ത് സുബൈറിനെയാണ് ഒഴിവാക്കിയത്. നടന്‍ ഋത്വിക് അറോറയുമായി ചുംബനരംഗം അഭിനയിക്കാന്‍ വിസമ്മതിച്ചതാണ് കാരണമെന്ന് മാധ്യമങ്ങള്‍ എഴുതിയിരുന്നു. വിവാദത്തെ കുറിച്ച് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ നടി.

16 വയസ് മാത്രമുള്ള തനിക്ക് 25കാരിയെ പോലെ ചുംബിക്കാന്‍ കഴിയില്ലെന്ന് ജന്നത്ത് പറയുന്നു. കയ്യിലോ മുഖത്തോ ചുംബിക്കാന്‍ പറഞ്ഞാല്‍ താനത് ചെയ്യും. പക്ഷെ അവര്‍ ആവശ്യപ്പെട്ടത് ചുണ്ടില്‍ ചുംബിക്കാനാണ്. തനിക്കതിനു കഴിയില്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ എന്നെ പിന്തുടരുന്ന ഒരുപാട് കുട്ടികളുണ്ട്. ഞാന്‍ അങ്ങനെ അഭിനയിച്ചാല്‍ അവരില്‍ തെറ്റായ ചിന്തകള്‍ ഉണ്ടാകും. അഭിനയത്തില്‍ മാത്രമല്ല ഏത് കാര്യത്തിനും അതിന്‍റെതായ സമയമുണ്ടെന്നും ജന്നത്ത് പറഞ്ഞു.

നടിയുടെ അമ്മയാണ് ചുംബന രംഗത്തെ കുറിച്ച് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത്. പ്രസ്തുത രംഗം ഒഴിവാക്കണമെന്ന് അവര്‍ സംവിധായകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ജന്നത്തിനെ സീരിയലില്‍ നിന്ന് നീക്കി. തന്‍റെ അമ്മയുടെ തിരുമാനത്തില്‍ അഭിമാനമുണ്ടെന്നും ജന്നത്ത് പറയുന്നു.

shortlink

Post Your Comments


Back to top button