പല ബോളിവുഡ് താരങ്ങളും പ്രായം കൂടിയാലും സിനിമാ മേഖലയിൽ പിടിച്ചു നിൽക്കാറുണ്ട് .എന്നാൽ ചിലർ അവരുടെ നല്ലകാലം കഴിഞ്ഞു വാർദ്ധക്യത്തിൽ എത്തുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകളും ദാരിദ്രവും അനുഭവിക്കാറുമുണ്ട്.ഇത്തരത്തിൽ ജീവിതത്തിന്റെ അവസാന സമയങ്ങളിൽ ബുദ്ധിമുട്ടിയ ചില താരങ്ങളെക്കുറിച്ചറിയാം.
ശ്രീവല്ലഭ് വ്യാസ്
ബോളിവുഡിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ലഗാൻ.ചിത്രത്തിൽ ആമിര്‍ ഖാനോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തിയ ശ്രീവല്ലഭ് വ്യാസ് കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്.അറുപത് വയസുണ്ടായിരുന്ന ഇദ്ദേഹത്തിന് 2008 ലാണ് സ്ട്രോക്ക് പിടിപെട്ട് കിടപ്പിലാകുന്നത്.
പർവീൺ ഭായ്
70-കളിലും 80-കളുടെ മദ്ധ്യത്തിലും ബോളിവുഡിൽ തിളങ്ങി നിന്ന നടിയായിരുന്നു പർവീൺ ഭായ് . എന്നാൽ ഇവർ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടതോടെ മാനസിക രോഗിയായിത്തീർന്നു.പിന്നീട് പ്രവീണിന്റെ പല അവയവങ്ങളും നശിച്ചുതുടങ്ങി.പൂർണമായും കിടപ്പിലായതോടെ 2005 മരണപ്പെടുകയും ചെയ്തു.
രാമി റെഡി
തൊണ്ണൂറുകളിൽ ബോളിവൂഡിലെ മികച്ച വില്ലനായിരുന്നു രാമി റെഡി.250 ൽ പരം സിനിമകൾ ചെയ്ത ഇദ്ദേഹത്തിന് കരൾ രോഗം ബാധിച്ചതോടെ 2011 അപ്രതീക്ഷമായ മരണം സംഭവിച്ചു.
ഗവിൻ പക്കാർഡ്
തൊണ്ണൂറുകളിൽ ഒട്ടുമിക്ക സിനിമകളിലും കണ്ടിരുന്ന മുഖമാണ് ഗവിൻ പക്കാർഡിന്റേത്.വില്ലൻ കഥാപാത്രങ്ങളായിരുന്നു ഇദ്ദേഹം കൂടുതൽ ചെയ്തത്.മലയാള സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിരുന്നു.ശ്വാസ സംബന്ധമായാ രോഗങ്ങൾ പിടിപെട്ട് ഗവിൻ 2012 ലാണ് മരിച്ചത് .എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽ സിനിമാ ലോകത്തുള്ള ആരും തന്നെ പങ്കെടുത്തിരുന്നില്ല
Post Your Comments