കൊച്ചി ; സിറോ മലബാർ സഭ ഭൂമി ഇടപാട്. സഭാ പ്രശ്‌നത്തിൽ മഞ്ഞുരുകുന്നു. വിഷയം മാർപാപ്പയുടെ പരിഗണനയ്ക്കു വിടാൻ തീരുമാനം. വൈദികർ പരസ്യ പ്രതിഷേധകളിൽ നിന്നും വിട്ട് നിൽക്കും. കർദ്ദിനാൾ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടും യോഗത്തിൽ വൈദികര്‍ കൈകൊണ്ടു. തന്റെ ഭാഗം വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍.
നേരത്തെ സിറോ മലബാര്‍ ഭൂമി ഇടപാട് സമ്പന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച വൈദിക സമിതി യോഗത്തിനിടെ കേസില്‍ പ്രതിയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിര്‍ വിഭാഗവും തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. യോഗം നടക്കുന്നിടത്തേക്ക് കര്‍ദ്ദിനാള്‍ അനുകൂലികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പൊലീസ് ഇടപടുകയും ഇവരെ സ്ഥലത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.
ALSO READ ;ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ; ആം ആദ്മി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
Post Your Comments