Latest NewsKeralaNews

ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കണം: നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി

കൊച്ചി: ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കണമെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. പാമ്പാടി നെഹ്റു കോളജിന് സമീപമുള്ള ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഉത്തരവ്. സ്മാരകം പൊളിച്ചു നീക്കാനുള്ള തൃശൂര്‍ ആര്‍.ഡി.ഒയുടെ ഉത്തരവ് പൊലിസ് പാലിക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ആര്‍.ഡി.ഒയുടെ ഉത്തരവ് മൂന്നാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മിച്ചത്. പാമ്പാടി പെരിങ്ങോട്ടുകുറിശ്ശി റോഡിനോടു തൊട്ടുചേര്‍ന്ന് നിര്‍മിച്ച സ്മാരകം അപകടമുണ്ടാക്കുമെന്നാരോപിച്ച് ഹരജിക്കാരന്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്മാരകം നീക്കാന്‍ തൃശൂര്‍ ആര്‍.ഡി.ഒ പഴയന്നൂര്‍ പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പാലിച്ചില്ലെന്നാണ് ആരോപണം

Also Read: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി ബി ഐയുടെ തീരുമാനം ഇങ്ങനെ

നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ഏറെ സമരങ്ങളും ക്രമസമാധാന പ്രശ്നങ്ങളും നടന്നതിന്റെ തുടര്‍ച്ചയായാണ് പാമ്പാടി നെഹ്‌റു കോളജിന്റെ പിന്നിലെ കവാടത്തിനടുത്ത് എ.ഐ.ടി.യു.സി ഓഫിസിനോടു ചേര്‍ന്ന് ജിഷ്ണുവിന് സ്മാരകമൊരുക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button