റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നാലാമത്തെ കേസിലെയും ശിക്ഷ വിധിച്ചു. ഏഴ് വർഷം തടവും 30 ലക്ഷം രൂപയുമാണ് വിധിച്ചത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ദുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ലാലുവിന് ശിക്ഷ വിധിച്ചത്.
എന്നാല്‍ ഈ കേസില്‍ ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ കോടതി വെറുതെ വിട്ടു. 31 പേർ പ്രതിസ്ഥാനത്തുണ്ടായ കേസിൽ 19 പേരെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. 1995-1996 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ട്രഷറിയിൽ നിന്നും പണം പിൻവലിച്ചതാണ് കേസ്.
Post Your Comments