Latest NewsNewsInternational

ആ അസ്ഥികൂടം അന്യഗ്രഹജീവിയോ ? നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വിട്ട് ശാസ്ത്രജ്ഞര്‍

ചിലെ : ചിലെയില്‍ നിന്ന് ലഭിച്ച ആറിഞ്ച് നീളമുള്ള അസ്ഥികൂടത്തിന്റെ രഹസ്യം പുറത്തായി. ജനനത്തിന് പിന്നാലെ മരിച്ച ജനിതക വൈകല്യമുള്ള പെണ്‍കുട്ടിയുടേതാണ് അസ്ഥികൂടമെന്ന് ആധുനിക ജനിതകശാസ്ത്രം തെളിയിച്ചു. പല സിനിമകളിലും പ്രത്യക്ഷപ്പെടാറുള്ള അന്യഗ്രഹ ജീവികളോട് അസാധാരണ സാമ്യം ഈ അസ്ഥികൂടത്തിന് ഉണ്ടായിരുന്നത് ഇത് സംബന്ധിച്ച് നിരവധി കഥകളും പരത്തുകയുണ്ടായി.

എന്നാല്‍ അത്തരത്തിലുള്ള കഥകള്‍ക്ക് അവസാനമായിരിക്കുകയാണ് ഇപ്പോള്‍. സ്റ്റാൻഫഡ്, കലിഫോർണിയ യൂണിവേഴ്സിറ്റികളിലെ ഗവേഷകരാണ് കണ്ടു പിടുത്തത്തിന് പിന്നില്‍. സാധാരണ മനുഷ്യന് 12 ജോടി വാരിയെല്ലുകള്‍ കാണുമ്പോള്‍ ഈ അസ്ഥികൂടത്തില്‍ 10 ജോടി മാത്രമേ ഉണ്ടായിരുന്നുള്ളു.

എട്ടുവയസു വരുന്ന പെണ്‍കുട്ടിയുടേതിന് സമാനമായിരുന്നു അസ്ഥികൂടത്തിന്റെ എല്ലുകള്‍. തലയോട്ടിയാകട്ടെ നീളമുള്ള രീതിയിലും. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഇത് അത്തരത്തിലൊരു അന്യഗ്രഹ ജീവിയുടേതുമാണെന്ന വാദമാണ് നീണ്ടകാലത്തെ പരീക്ഷണത്തില്‍ പൊളിഞ്ഞത്. അറ്റക്കാമ മരുഭൂമിയില്‍ നിന്നാണ് ഈ കുഞ്ഞന്‍ അസ്ഥികൂടം കണ്ടെത്തിയത്.

മജ്ജയിൽ നിന്നു ശേഖരിച്ച ഡിഎൻഎകളാണ് കണ്ടെത്തലിന് പിന്നില്‍ നിര്‍ണായകമായത്. നാലുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ അന്തിമ തീരുമാനത്തിലെത്തിയത്. ഈ അസ്ഥികൂടത്തിൽ കണ്ട ചില ജനിതകവൈകല്യങ്ങൾ മുൻപു കണ്ടിട്ടുള്ളവയല്ലെന്നും ഗവേഷകർ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button