കൊച്ചി : ആധാര്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെ അത്ഭുത നേട്ടങ്ങളെ കുറിച്ച് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദൻ നിലേകനി പറയുന്നതിങ്ങനെ. മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവയുടെ ജനകീയത ഇന്ത്യയെ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള പരിവർത്തനത്തിനു സജ്ജമാക്കിയിട്ടുണ്ടെന്നും നൂറു കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് ഇത് അദ്ഭുതാവഹമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സംവിധാനത്തിനു വേണ്ട അടിത്തറ സജ്ജമായതോടെ നൂതന സൗകര്യങ്ങളിലേക്കുള്ള വാതിലാണു തുറന്നുകിട്ടിയിരിക്കുന്നത്.
യൂണിഫൈഡ് പേയ്മെന്റ് ഇന്റർ ഫെയ്സ് (യുപിഐ) നിലവിൽവന്നപ്പോൾ ഇടപാടുകളുടെ എണ്ണം ഒരു ലക്ഷം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് 17.2 കോടിയായിരിക്കുന്നു. ഈ വർഷം അവസാനിക്കുമ്പോഴേക്ക് ഇടപാടുകൾ 100 കോടിയായി ഉയരുമെന്നാണു കണക്കാക്കുന്നത്. മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവ രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിന്റെ നെടുംതൂണുകളാണ്.
സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും അർഹരിലേക്കു മാത്രം എത്തിക്കാനുതകുന്ന സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞതും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വ്യാപകമാക്കാനായതും മറ്റും മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവ ജനകീയമായതുകൊണ്ടാണ്. ഡിജിറ്റൽ സംവിധാനത്തിനു വേണ്ട അടിത്തറ സജ്ജമായതോടെ നൂതന സൗകര്യങ്ങളിലേക്കുള്ള വാതിലാണു തുറന്നുകിട്ടിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൗതിക ആസ്തികളിൽനിന്നു ധനപരമായ ആസ്തികളിലേക്കു നിക്ഷേപം മാറിക്കൊണ്ടിരിക്കുകയാണ്. ചരക്ക്, സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്താനായതു പോലും ഡിജിറ്റൽ സംവിധാനത്തിന്റെ പിന്തുണയിലാണ്.ഡേറ്റയുടെ കരുത്തിലാണ് ഈ വിപ്ലവം മുന്നേറുന്നതെന്നു നിലേകനി അഭിപ്രായപ്പെട്ടു.
Post Your Comments