ദോഹ: സ്വന്തമായി നിര്‍മ്മിച്ച വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ യുവാവ് ഖത്തറില്‍ പിടിയിലായി. ഏഷ്യക്കാരാനായ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കംപ്യൂട്ടറും കാര്‍ഡ് പ്രോഗ്രാമിങ് ഉപകരണവും ഉപയോഗിച്ചായിരുന്നു സ്വന്തമായി ഇയാള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മ്മിച്ചത്.
ബാങ്കുകളില്‍ നിന്നുള്ള കാര്‍ഡുകളുടെ വിവരങ്ങള്‍ കൈക്കലാക്കിയ ശേഷം പ്രത്യേക ഉപകരണം ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത് വ്യാജ കാര്‍ഡുകള്‍ തയ്യാറാക്കുകയായിരുന്നു. ഇവ ഉപയോഗിച്ച് രാജ്യത്തെ വിവിധ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. ഇതിനിടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. നിരവധി വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും ഇത് പ്രോഗ്രാം ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങളും ലാപ്‌ടോപും പൊലീസ് പിടിച്ചെടുത്തു. നിരവധി കാര്‍ഡുകളുടെ വിവരങ്ങള്‍ ഈ ലാപ്‌ടോപ്പിലുണ്ടായിരുന്നു. ഏതാനും വിലകൂടിയ മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
Post Your Comments