KeralaLatest NewsNewsIndia

വീപ്പയിലെ മൃതദേഹം, ശകുന്തളയ്ക്ക് ലോട്ടറി അടിച്ചിരുന്നു, സംഭവത്തില്‍ ദുരൂഹത ഏറുന്നു

കൊച്ചി: വീപ്പയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ശകുന്തള കള്ളപ്പണ റാക്കറ്റുമായി ബന്ധപ്പെട്ടിരുന്നതായി പോലീസിന് സംശയം. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വീപ്പയ്ക്കുള്ളില്‍ നിന്നും പഴയ 500 ന്റെ നോട്ടുകള്‍ കണ്ടെത്തിയതും മാതാവിന്റെ കൈവശമുണ്ടെന്ന് കരുതുന്ന പണത്തെപ്പറ്റി തനിക്ക് അറിവില്ലെന്ന് ചോദ്യം ചെയ്യലില്‍ മകള്‍ അശ്വതി പറഞ്ഞ സാഹചര്യത്തില്‍ ശകുന്തളയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ശേഖിച്ചു വരികയാണ് പോലീസ്.

ലോട്ടറി അടിക്കുന്നവരെ ഉപയോഗിച്ച് കൈവശമുള്ള അനധികൃത പണം വെളുപ്പിക്കാന്‍ വേണ്ടി തട്ടിപ്പ് സംഘം ലോട്ടറി ഏജന്റുമാരെ ഉപയോഗിക്കാറുണ്ട്. ശകുന്തളയുടെ മൃതദേഹം ഉണ്ടായിരുന്ന വീപ്പയില്‍ നിന്നും 500 ന്റെ മൂന്ന് നോട്ടുകളാണ് പോലീസിന് കിട്ടിയത്. പണത്തിന് വേണ്ടിയാണ് ശകുന്തളയെ കൊലപ്പെടുത്തിയതെങ്കില്‍ ഇതിനകം പണം എടുത്തവര്‍ ആ നോട്ട ബാങ്കില്‍ ചെന്ന് മാറിയിട്ടുണ്ടാകും. അത്തരം സാധ്യത കൂടി പോലീസ് തേടുന്നുണ്ട്.

also read:വീപ്പക്കുള്ളിലെ അസ്ഥികൂടം : അന്വേഷണം വസ്തു ഇടപാടുകാരനിലേക്ക്: മകളുടെ

പിൻവലിച്ച 500 രൂപയുടെ നോട്ടുകൾ മൃതദേഹത്തിനൊപ്പം കിട്ടിയതോടെ 2016 നവംബറിന് മുൻപാണ് ശാന്തകുന്തള കൊല്ലപ്പെട്ടതാണെന്നാണ് പോലീസ് നിഗമനം.അശ്വതിയുടെ സുഹൃത്തായ പത്തനംതിട്ട സ്വദേശിയും സംശയത്തിന്റ നിഴലിലാണ്. വിവിധ റീയല്‍ എസ്റ്റേറ്റ് ബിസിനസുകാരുമായി ബന്ധമുള്ള ഈ യുവതി കൊച്ചിയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments


Back to top button