Latest NewsKerala

മാണിയുമായി സഹകരണം ; സിപിഎം-സിപിഐ യോ​ഗ​ത്തി​ല്‍ ധാ​ര​ണയായി

ന്യൂഡല്‍ഹി: സിപിഎം-സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നത് സംബന്ധിച്ച് ധാ​ര​ണയായി. സംസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും യോഗത്തില്‍ ധാരണയായി. ഡ​ല്‍​ഹി എ​കെ​ജി ഭ​വ​നി​ല്‍​ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നാണ് റിപ്പോർട്ട്. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ.എം.മാണിയെ സഹകരിപ്പിക്കുന്നതിനോട് കേരളത്തിലെ സിപിഐ നേതാക്കള്‍ക്ക് നേരത്തെ തന്നെ എതിര്‍പ്പുണ്ട്.

ALSO READ ;16 സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച രാജ്യസഭ തിരഞ്ഞെടുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button