ദോഹ ; വ്യാജ വീസ ഖത്തറിൽ രണ്ടു പേർ അറസ്റ്റിലായി. ഖത്തറിനു പുറത്തുള്ള ചില ഏജന്റുമാരുടെ സഹായത്തോടെ സ്വദേശികളുടെ പേരിൽ വ്യാജ കമ്പനികൾ ഉണ്ടാക്കി വീസ വിൽപന നടത്തിയ ഏഷ്യൻ വംശജനെയും അപരൻ അറബ് വംശജനെയുമാണ് കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അതേപേരിൽ വ്യാജ കമ്പനികൾ രൂപീകരിച്ചു ചിലർ തട്ടിപ്പു നടത്തുന്നതായി സ്വദേശി നൽകിയ പരാതിയെത്തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.
ചോദ്യംചെയ്യലിൽ ഇവർ തട്ടിപ്പുകൾ തുറന്നുസമ്മതിച്ചു.ഒന്നാമന്റെ പക്കൽനിന്നു 11 കമ്പനികളുടെ ഔദ്യോഗിക മുദ്രകളും (ഓഫിസ് സ്റ്റാംപ്) ഒട്ടേറെ ക്രെഡിറ്റ് കാർഡുകളും സിഐഡികൾ കണ്ടെത്തി. ശേഷം പിടിച്ചെടുത്ത രേഖകൾ സഹിതം നിയമനടപടികൾക്കായി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിനു കൈമാറി.
Also you like ;ചൈനയുടെ ബഹിരാകാശ നിലയം ഒരാഴ്ചക്കുള്ളിൽ ഈ സിറ്റികളിൽ പതിക്കാൻ സാധ്യത
Post Your Comments