Latest NewsKeralaNews

കീഴാറ്റൂരിൽ സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്ന് അഡ്വ ജയശങ്കര്‍

കീഴാറ്റൂരിലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള തീരുമാനത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ക്കെതിര തിരിഞ്ഞ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച്‌ അഡ്വ. എ. ജയശങ്കര്‍. കീഴാറ്റൂർ പാടത്തു സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കുമെന്ന് ജയശങ്കർ ആരോപിച്ചു. സിപിഎം വരമ്പത്തു കൂലി നൽകുമെന്നും ജയശങ്കർ പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ജയശങ്കർ ഇത് പറഞ്ഞത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

വയൽക്കിളികളല്ല, വയൽ കഴുകന്മാർ! വികസന വിരുദ്ധർ!! കൊഞ്ഞാണന്മാർ!!!കീഴാറ്റൂരിൽ വയൽ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാർ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കൻ ചാരസംഘടനയുടെ കറുത്ത കൈകളും ഇതിലുണ്ട്. കേരളത്തിൻ്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാർക്കുളളത്.

ഇത്തരം സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു സിപിഐ (എം)നെ ആരും പഠിപ്പിക്കേണ്ട. വയലിലെ ജോലിക്ക് വരമ്പത്തു കൂലി. കീഴാറ്റൂർ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കും. പറഞ്ഞില്ലെന്നു വേണ്ടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button