Latest NewsGulf

യുഎഇയിൽ പ്ലാസ്റ്റിക് പന്ത് വിഴുങ്ങിയ പിഞ്ചു കുഞ്ഞിന് സംഭവിച്ചതിങ്ങനെ

റാസൽഖൈമ ; പ്ലാസ്റ്റിക് പന്ത് വിഴുങ്ങിയ ഒൻപത് മാസം പ്രായമായ സ്വദേശി കുഞ്ഞിനെ 20 മിനുട്ട് നീണ്ടു നിന്ന അതി വിദഗ്ധ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. റാസൽഖൈമയിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിപെട്ടെന്ന് ശ്വാസം എടുക്കാൻ പറ്റാതെ പിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ റക് സിറ്റിക്ക് 40 കിലോമീറ്റർ അകലെയുള്ള ശാം ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചു. ഡോക്ടർമാർ പരിശോധ നടത്തിയപ്പോൾ പന്ത് വീഴുങ്ങിയതായി കണ്ടെത്തി. ശേഷം വിദഗ്ത ചികിത്സക്കായി സാക്വർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏകദേശം ഒൻപതു മണിയോടെ ഇഎൻടിയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ കുഞ്ഞിനെ ഓപ്പറേഷൻ മുറിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇരുപതോളം മിനുട്ട് നീണ്ടു നിന്ന എൻഡോസ്കോപിക് ശസ്ത്രക്രിയക്കൊടുവിൽ അന്നനാളത്തിൽ കുടുങ്ങിയ പന്ത് പുറത്തെടുക്കുകയും ജീവൻ രക്ഷിക്കുകയുമായിരുന്നു.

ഡോക്ടർമാരുടെ സമയോചിത്തമായ ഇടപെടലിനെ അഭിനന്ദിക്കുന്നു എന്ന് സാക്വർ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് റഷീദ് ബിൻ അർഷിദ്  പറഞ്ഞു. പന്തിൽ ചെറിയ സുഷിരങ്ങൾ ഉള്ളതിനാലാണ് കുട്ടിക്ക് ചെറിയ രീതിയിൽ ശ്വാസം എടുക്കാനും ജീവൻ നില നിർത്താനും സാധിച്ചത്. ആദ്യ ഓപ്പറേഷന് ശേഷം ഡോക്ടർമാർ വീണ്ടും എൻഡോസ്കോപ്പി നടത്തി അന്നനാളത്തിലോ,ശ്വാസ നാളത്തിലോ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയെന്നും കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നെന്നും അദ്ദേഹം പറഞ്ഞു.

ALSO READ ;രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി കാർ പോലീസുകാർ നശിപ്പിച്ചു; നെഞ്ച് തകർന്ന് ഉടമ

shortlink

Related Articles

Post Your Comments

Related Articles


Back to top button