ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമ്യ ദിവ്യസ്പന്ദനയുടെ മാതാവ്. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചുമതല മാത്രമുള്ള രമ്യക്ക് അനുയോജ്യമായ പദവി നല്‍കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. മാണ്ഡ്യ നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കണമെന്നാണ് രമ്യയുടെ മാതാവ് രഞ്ജിത ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടി ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ മാണ്ഡ്യയില്‍ തന്നെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും 28 വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും രഞ്ജിത പറഞ്ഞു. രമ്യക്ക് പാര്‍ട്ടി സോഷ്യല്‍ മീഡിയ ചുമതല നല്‍കിയിട്ടുണ്ട്. എന്നാല്‍ മാണ്ഡ്യയിലെ ജനങ്ങളുമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്നതിന് മെച്ചപ്പെട്ട പദവി നല്‍കണം- രഞ്ജിത പറഞ്ഞു.
രഞ്ജിത കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും രഞ്ജിതയും രമ്യയും കോണ്‍ഗ്രസില്‍ തുടരുകയായിരുന്നു.
Post Your Comments