KeralaLatest NewsNews

ബലാത്സംഗ ശ്രമത്തിനിടെ വീട്ടമ്മയുടെ കൊലപാതകം: നടന്നത് സമാനതകളില്ലാത്ത ക്രൂരത; പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

പറവൂര്‍: ബുദ്ധിമാന്ദ്യമുള്ള മകനോടൊപ്പം താമസിച്ചിരുന്ന വീട്ടമ്മകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി 61 കാരിയായ വീട്ടമ്മയോട് ചെയ്തത് കൊടും ക്രൂരത. പുത്തന്‍വേലിക്കര പരേതനായ പാലാട്ടി ഡേവിഡിന്റെ ഭാര്യ മോളി(61)യാണു മരിച്ചത്. ഇവരുടെ പകുതിപോലും പ്രായമില്ലാത്ത അസം സ്വദേശി പരിമള്‍ സാഖു (മുന്ന-26) വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്.

തലയിലെയും കഴുത്തിലെയും മുറിവുകളില്‍നിന്നു രക്തം വാര്‍ന്ന നിലയിലായിരുന്നു. മൃതദേഹം വിവസ്ത്രമായിരുന്നു. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയിരുന്നു. കല്ലുകൊണ്ട് തലയില്‍ ഇടിച്ച്‌ മുറിവേല്‍പ്പിച്ച ശേഷം മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചു. ഞായറാഴ്ച രാത്രി ഒന്നിനു ശേഷം മോളിയുടെ വീട്ടില്‍പ്പോയി സാഖു വിളിച്ചുണര്‍ത്തുകയായിരുന്നു. വാതില്‍ തുറന്ന മോളിയുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചു.

താഴെ വീണപ്പോള്‍ വലിച്ചിഴച്ച്‌ മുറിയിലേക്കു കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ആറരയോടെ മകന്‍ ഡെനി (30)യാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. അവര്‍ പോലീസിനെ അറിയിച്ചു. മോളിയുടെ വീടിന്റെ മുകള്‍നിലയിലും അടുത്തുള്ള കെട്ടിടങ്ങളിലും വാടകയ്ക്കു താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പരിമള്‍ പിടിയിലായത്. പോലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. മോളിയുടെ മകള്‍ എമി സ്‌കോട്ട്‌ലന്‍ഡില്‍നിന്ന് എത്തിയതിനു ശേഷമാകും സംസ്‌കാരച്ചടങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button