അബുദാബി: വളരെ രസകരമായ ഒരു സംഭവമാണ് അബുദാബി പോലീസിന് കഴിഞ്ഞ ദിവസമുണ്ടായത്. അബുദാബി പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 999ലേക്ക് ഒരു കുട്ടി വിളിക്കുകയും പോലീസിനെ തന്റെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിനായി ക്ഷണിക്കുകയായിരുന്നു. നമ്പരിലേക്ക് ഫോണ്‍കോള്‍ വന്നപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യകാര്യമായിരിക്കുമെന്ന് കരുതിയെങ്കിലും കുട്ടി പറഞ്ഞത് കേട്ട് പോലീസ് അകഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.
എന്നാല്‍ പോലീസ് വളരെ സൗമ്യതയോടെയാണ് കുട്ടിയോട് തിരിച്ച് പ്രതികരിച്ചത്. ഉച്ചഭക്ഷണം കഴിക്കാന്‍ വരുന്നത് പിന്നീടൊരു ദിവസമാകാമെന്നും എന്നാല്‍ ഇത്തരം നിസാര കാരണങ്ങള്‍ക്ക് ഈ നമ്പരിലേക്ക് വഇക്കരുത് എന്ന എന്ന മുന്നറിയിപ്പും പോലീസ് കുട്ടിക്ക് നല്കി. അബുദാബി പോലീസിന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ഇക്കാര്യം പോലീസ് പുറത്തുവിട്ടത്.
Post Your Comments