യുഎഇ: റാസല്‍ ഖൈമയില്‍ പിഴ അടയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്ന് ദിവസത്തേക്ക് പിഴയില്‍ ഇളവ് ലഭിക്കുമെന്ന് റസല്‍ ഖൈമ പൊതു സേവന വകുപ്പ് അറിയിച്ചു. നോര്‍ത്തേണ്‍ എമിറേറ്റിലെ സ്റ്റാഫ് ഇന്‍സ്പെക്ടര്‍മാര്‍ ചുമത്തിയിരിക്കുന്ന പിഴയിലാണ് ഇളവ് ലഭിക്കുക.
also read: റാസല്‍ ഖൈമയിലെ പര്‍വ്വത നിരകളില്‍ അകപ്പെട്ട ഏഷ്യന്‍ ദമ്പതികള്‍ക്ക് രക്ഷയായത് വാട്സ്ആപ്പ് സന്ദേശം
20, 21, 22 തീയതികളിലാണ് ഇളവ് ലഭിക്കുക. പിഴയുടെ 30 ശതമാനമാണ് ഇളവ്. വേള്‍ഡ് ഹാപ്പിനെസ് ദിനത്തോട് അനുബന്ധിച്ചാണിതെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മുഹമ്മദ് അഹമ്മദ് അല്‍ ഹമാദി വ്യക്തമാക്കി.
പരിസ്ഥിതി വിരുദ്ധമല്ലാത്ത ലംഘനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. വേള്‍ഡ് ഹാപ്പിനെസ് ദിനത്തോട് അനുബന്ധിച്ച് സ്റ്റാഫുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും അഹമ്മദ് മുഹമ്മദ് അഹമ്മദ് അല്‍ ഹമാദി പറഞ്ഞു.
Post Your Comments