Latest NewsNewsInternationalGulf

സ്ത്രീയും പുരുഷനും സമന്മാരാണെന്ന് സൗദി കരീടാവകാശി

ബീറട്ട്: സൗദി അറേബ്യ കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുലസീസ് അല്‍ സൗദ് അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള മീറ്റിംഗിനായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയിരിക്കുന്നത്. അമേരിക്കയും സൗദിയും തമ്മിലുള്ള സാമ്പത്തിക സാമൂഹ്യ ബന്ധങ്ങള്‍ ചര്‍ച്ചയാകും.

പുരുഷനും സ്ത്രീയും സമന്മാരാണെന്ന് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുലസീസ് അല്‍ സൗദ് പറഞ്ഞു. നമ്മളെല്ലാവരും മനുഷ്യരാണ് അതിനിടയില്‍ വ്യത്യാസമില്ല.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമമായ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ജോലിയിടങ്ങളിലും വസ്ത്രധാരണത്തിലും സ്ത്രീകള്‍ക്ക് ഉപകാരപ്രദമാകുന്ന പല തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടിരുന്നു. സ്ത്രീകളുടെ പൊതുവെയുള്ള അവകാശങ്ങള്‍ അംഗീകരിക്കുമെന്നും സിനിമ തിയേറ്ററുകള്‍ക്കും സംഗീതത്തിനുമുള്ള നിരോധനവും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച സിബിഎസ് വാര്‍ത്താ പരിപാടിക്കിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

shortlink

Post Your Comments


Back to top button