KeralaLatest NewsNews

വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ല; വെളിപ്പെടുത്തലുമായി അദാനി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ലെന്ന വെളിപ്പെടുത്തലുമായി അദാനി. ഓഖീ ദുരന്തം നിര്‍മാണത്തിന് തടസമായെന്നാണ് നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന് നല്‍കുന്ന വിശദീകരണം. വിശദീകരണം. ഓഖിയില്‍ ഡ്രഡ്ജര്‍ തകര്‍ന്നുവീണെന്നും ഉപകമ്പനി 100 കോടിയുടെ നഷടപരിഹാരം ചോദിച്ചെന്നും കാണിച്ച് തുറമുഖ കമ്പനിക്ക് കത്ത് നല്‍കി.

Also Read : വിഴിഞ്ഞം പദ്ധതി തുടരുമോ എന്നതിനേകുറിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്

കത്ത് സ്വതന്ത്ര എഞ്ചിനിയര്‍മാര്‍ പരിശോധിക്കുകയാണ്. ആവശ്യത്തിന് പാറ കിട്ടാത്തതും നിര്‍മാണത്തിന് തടസമാകുന്നുവെന്നും കത്തില്‍ പറയുന്നു. ഡിസംബറില്‍ പദ്ധതി തീര്‍ന്നില്ലെങ്കില്‍ ദിവസം 12 ലക്ഷം രൂപ വീതം സര്‍ക്കാരിന് നല്‍കേണ്ടി വരും.

 

 

 

shortlink

Post Your Comments


Back to top button