കോട്ടയം: കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റിയില്‍ മുന്നണി പ്രവേശനത്തെ ചൊല്ലി കടുത്ത ഭിന്നത. ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് പോകണമെന്നും മറ്റൊരു വിഭാഗം യുഡിഎഫിലേക്ക് മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. മുന്നണി പ്രവേശനം സംബന്ധിച്ച് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമാകുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
also read: കേരള കോണ്‍ഗ്രസ് എമ്മിനും മാണിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി. ജോര്‍ജ്
ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേര്‍ന്നത്. കെ എം മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എംപിമാരും എംഎല്‍എമാരും ജില്ലാ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് കേരള കോണ്‍ഗ്രസ് എം ആഹ്വാനം ചെയ്തേക്കുമെന്നാണ് സൂചന.
Post Your Comments