Latest NewsNewsGulf

അവധി എടുക്കാത ജോലി ചെയ്ത ജോലിക്കാരന് വന്‍ തുക പിഴ

പാരീസ്: ഒരാഴ്ച അവധി എടുക്കാതെ ജോലി ചെയ്തതിന് ബേക്കറി ഉടമയും ജോലിക്കാരനുമായ 41 കാരന് രണ്ട് ലക്ഷത്തിലധികം രൂപയുടെ പിഴ വിധിച്ചു. കെഡ്രിക് വൈവര്‍ എന്ന 41 കാരനാണ് അവധിയെടുക്കാതെ ജോലി ചെയ്തതിന് വന്‍ പിഴ ലഭിച്ചത്.

പാരീസിലാണ് സംഭവം. ചൂട് കാലമായതിനാല്‍ കടയില്‍ വിനോദ സഞ്ചാരികളുടെ നല്ല തിരക്കായിരുന്നു. ഇതോടെ ആഴ്ച മുഴുവന്‍ ലീവ് എടുക്കാതെ ബേക്കറി തുറന്ന് ജോലി എടുക്കാന്‍ കെഡ്രിക് തീരുമാനിക്കുകയായിരുന്നു. ഇതാണ് അദ്ദേഹത്തിന് വിനയായത്. വിശ്രമമില്ലാതെ ജോലി എടുത്തതിനാണ് പിഴ.

also read: പൂച്ചകള്‍ യുവതിക്ക് നേടി കൊടുത്തത് പിഴയും നാടുകടത്തലും, കാരണം ഇതാണ്

രാജ്യത്തെ ജോലി നിയമം അനുസരിച്ച് ഒരാഴ്ച ആറ് ദിവസം മാത്രമേ ജോലി ചെയ്യാവൂ. ഒരു ദിവസം നിര്‍ബന്ധമായും അവധി എടുത്തിരിക്കണം. ജോലിക്കാരെ അമിത ജോലി എടുപ്പിക്കുന്നതില്‍ നിന്നും തടയാനാണ് ഇത്തരം ഒരു നിയമം രാജ്യത്ത് നിലവിലുള്ളത്. എത്ര ചെറിയ ജോലിയാണെങ്കിലും ആഴ്ചയില്‍ ഒരു ദിവസം അഴധി നിര്‍ബന്ധമാണ്.

എന്നാല്‍ ഈ നിയമത്തില്‍ അധികം ആള്‍ക്കാരും നിരാശരാണെന്നാണ് വിവരം. സീസണില്‍ ചെറുകിട ജോലിക്കാര്‍ക്കും വില്‍പ്പനക്കാര്‍ക്കും സമ്പാദിക്കാന്‍ സാധിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ഇത്തരം നിയമങ്ങള്‍ തങ്ങളുടെ ബിസിനസിനെ കൊല്ലുകയാണെന്ന് ടൗണ്‍ മേയര്‍ ക്രിസ്റ്റ്യന്‍ ബര്‍നലെ പറഞ്ഞു.

 

shortlink

Post Your Comments


Back to top button