ഭഗൽപൂർ: ബീഹാറിലെ ഭഗല്പൂരില്‍ സംഘര്‍ഷം. വിക്രം സംവത് ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആറ് പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഭഗല്പൂരിലെ മയാഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാട്ടുകളും മുദ്രാവാക്യങ്ങളും പരിപാടിയില്‍ അരങ്ങേറിയിരുന്നു. പാട്ടുകള്‍ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതിനെ ചോദ്യം ചെയ്ത് ഒരു സംഘം ആളുകള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷമുണ്ടായത്.
ആഘോഷത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് സംഘമായി തിരിഞ്ഞ് കല്ലെറിഞ്ഞു. സമീപത്തെ കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. ഒരു ബൈക്ക് അക്രമികള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments