രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. വെരുംവയറ്റില്‍ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉത്തമമാണ്. എന്നാല്‍ വെറുംവയറ്റില്‍ ആരെങ്കിലും ഭക്ഷണം കഴിച്ചു നോക്കിയിട്ടുണ്ടോ?
Also Read : അമിതവണ്ണം ഒരാഴ്ചകൊണ്ട് പമ്പകടക്കാന്‍ തേനും കുരുമുളകും ചേര്‍ത്ത പാനീയം
എല്ലാ ഭക്ഷണങ്ങളും വെറുംവയറ്റില്‍ കഴിക്കുന്നത് നല്ലതല്ലെങ്കിലും ചില ഭക്ഷണങ്ങള്‍ അങ്ങനെ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മികച്ച ആരോഗ്യം നിലനിറുത്തുന്നതിനു സഹായകരമാണ്.
അത്തരം ഭക്ഷണങ്ങള്‍ ഏതൊക്കൊണെന്നല്ലേ
1. മുട്ട:
ഒരു ദിവസം ഊര്‍ജ്ജപ്രഥമായി തുടങ്ങാന്‍, പ്രഭാത ഭക്ഷണത്തില്‍ ഒരു മുട്ട ഉള്‍പ്പെട്ടുത്തുന്നത് വളരെ നല്ലതാണ്. ഈ ലഘുഭക്ഷണം ശരീരത്തിലെ കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു.
2. ഗോതമ്പ് ജേം:
ദിവസവും ഗോതമ്പ് ജേം കഴിക്കുന്നത് വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ് എന്നിവ ശരീരത്തിന് ലഭിക്കുന്നതിനും ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
3. തണ്ണിമത്തന്‍:
ശരീരത്തിലെ ജലാംശം നിലനിറുത്താന്‍ തണ്ണിമത്തന്‍ സഹായിക്കും. വെറും വയറ്റില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് കാഴ്ചശക്തിക്കും ഹൃദയത്തിനും വളരെ നല്ലതാണ്.
4. തേന്‍:
രാവിലെ വെറും വയറ്റില്‍ ഒരു ടീ സ്പൂണ്‍ തേന്‍ കൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തെ മാറ്റിമറിക്കാം. രാവിലെ വെറും വയറ്റില്‍ തേന്‍ കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നതിനും ദഹനപ്രശ്നങ്ങള്‍ ഇല്ലാതെയാക്കുന്നതിനും ചര്‍മ്മസംരക്ഷണത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകരമാണ്. ഒപ്പം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും വെറും വയറ്റില്‍ തേന്‍ കുടിക്കുന്നത് നല്ലതാണ്.
5. ബ്ലൂബെറി:
ബെറി എന്തായാലും ആരോഗ്യദായകമാണ്. രാവിലെ ബ്ലൂബെറി കഴിക്കുന്നത് ഓര്‍മ്മശക്തി നിലനിറുത്തുന്നതിനും രക്തം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
6. യീസ്റ്റ് ഉപയോഗിക്കാത്ത ഗോതമ്പ് ബ്രെഡ്:
കാര്‍ബോഹൈഡ്രേറ്റും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയ ബ്രെഡ് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
7. നട്ടസ്:
നട്ടസ് കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. വയറ്റിലെ പി.എച്ച് അളവ് നിയന്ത്രിക്കുന്നതിനും വെറും വയറ്റില്‍ നട്ട് കഴിക്കുന്നത് ഗുണം ചെയ്യും.
8. ഓട്സ്:
ഓട്സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
Post Your Comments