ജിദ്ദ: യുഎഇയിലുള്ള പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന തീരുമാനവുമായി എതിസലാത്. യുഎഇയിലെ ആദ്യ ഹോം വൈഫൈ സംവിധാനം ആരംഭിച്ചിരിക്കുകയാണ് എതിസലാത്. ചിലവ് കുറഞ്ഞ, അതിവേഗ, അണ്‍ലിമിറ്റഡ് വൈഫൈ സൗകര്യമാണ് എതിസലാത് ഹോംസോണ്‍ എന്ന പുതിയ പ്രോജക്ടിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
വളരെ ശക്തമായ റേഞ്ച് നല്‍കുന്ന സംവിധാനമാണ് പുതിയ പ്രോജക്ടില്‍ എതിസലാത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാസം 29 ദിര്‍ഹം അടയ്ക്കുന്നവര്‍ക്ക് വൈഫൈ കവറേജ് കൂട്ടാനായി പുതിയ മൂന്ന് അക്‌സെസ് പോയിന്റുകള്‍ ലഭിക്കും. ഇതോടെ വൈഫൈ സിഗ്നല്‍ റേഞ്ച് കൂടുതലായി ലഭിക്കുകയും തടസമില്ലാതെ നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.
also read: കുവൈറ്റില്‍ വലവീശി പ്രവാസി വനിതകള്‍, മണിക്കൂറിന് 400 ദിനാര്‍, ഒടുവില്‍ സംഭവിച്ചത്
ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു നീക്കത്തിന് ഒരുങ്ങിയതെന്ന് എത്തിസലാത് അറിയിച്ചു. കൂടുതല്‍ സ്മാര്‍ട് ഡിവൈസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതാണ് ഇത്തരം ഒരു ചിന്തയ്ക്ക് പ്രേരിപ്പിച്ചത്. കൂടുതല്‍ ഡിവൈസുകളില്‍ ഇന്റര്‍നെറ്റ് വേഗം സൗകര്യപ്രദമായി ലഭിക്കുന്നതിനാണ് ഹോം വൈഫൈ അവതരിപ്പിക്കുന്നതെന്നും എതിസലാത് അറിയിച്ചു.
Post Your Comments