
കൊച്ചി: ടി.പി വധക്കേസ് പ്രതിക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. ആര്‍എംപി നേതാവ് ടി പി വധകേസിലെ പ്രതിയും സിപിഐഎം കണ്ണൂരിലെ പ്രാദേശിക നേതാവുമായ കുഞ്ഞനന്തനാണ് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. 70 വയസ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യത്തിന്റെ പേരിലാണ് ഇളവിന് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കണ്ണൂര്‍ എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. കണ്ണൂര്‍ എസ്പിയുടെ നിര്‍ദേശമനുസരിച്ച് കെ കെ രമയുടെയും കുഞ്ഞനന്തന്റെ ബന്ധുക്കളെയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സാധാരണ ഗതിയില്‍ മരണകാരണമായ ഗുരുതര രോഗം ബാധിച്ച പ്രതികള്‍ക്കാണ് ഇത്തരം ശിക്ഷായിളവ് നല്‍കുന്നത്. ഇതിനു മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയും ആവശ്യമാണ്.
Also Read : ടി.പി വധക്കേസ് ഒത്തുകളി; പൊട്ടിത്തെറിച്ച് ടി.പി സിനിമയുടെ സംവിധായകൻ
കുഞ്ഞുനന്തന്റെ ശിക്ഷാകാലാവധി ഏകദേശം പത്തു വര്‍ഷം ബാക്കിയുണ്ട്. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് ശിക്ഷിക്കപ്പെട്ട കുഞ്ഞുനന്തന്‍ ഇതു വരെ മൂന്നു വര്‍ഷം മാത്രമാണ് തടവില്‍ കഴിഞ്ഞത്.
Post Your Comments