തിരുവനന്തപുരം: ഒടുവില്‍ പാറയും ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യം മറികടക്കാനായി മലേഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പാറ ഇറക്കുമതി ചെയ്യുന്നത് പരിഗണനയിലാണെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പാറ ഉള്‍പ്പെടെയുള്ള നിര്‍മാണ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാന്‍ ബദല്‍ സാമഗ്രികള്‍ ഉപയോഗിക്കുന്നതും ആലോചിക്കുമെന്നും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ വസ്തുക്കളാവും ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നദികളില്‍ നിന്നും മണല്‍ വാരുന്നത് സംബന്ധിച്ച് സാന്‍ഡ് ഓഡിറ്റിംഗ് നടത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. സിമന്റിന്റെ അമിത വില കണക്കിലെടുത്ത് മലബാര്‍ സിമന്റ് ഉത്പാദനം വര്‍ധിപ്പിക്കുകയും ഇത് എട്ട് ശതമാനം വിലക്കുറവില്‍ വില്‍പ്പന നടത്തുകയും ചെയ്യും. പ്രകൃതി വസ്തുക്കളുടെ അമിത ഉപയോഗം കണക്കിലെടുത്ത് പുതിയ നിര്‍മാണ ചട്ടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments