Latest NewsNewsInternational

വൃക്ക മാറ്റിവെച്ചതിന്റെ ചെലവ് 12 ലക്ഷം രൂപ; പക്ഷേ മനുഷ്യന്റേത് അല്ലെന്നു മാത്രം

യുഎസ്: വൃക്ക മാറ്റിവെയ്ക്കുന്നതും അതുമായി ബന്ധപ്പെട്ട് ഓപ്പറേഷനുകളെ കുറിച്ചും നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു പൂച്ചയുടെ വൃക്ക് മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ളൊരു വിചിത്രമായ സംഭവമാണ് യുഎസില്‍ നടന്നത്. സ്റ്റാന്‍ലി എന്ന് വളര്‍ത്തു പൂച്ചയുടെ വൃക്കമാറ്റിവെക്കല്‍ ഓപ്പേഷന് നടന്നത് ഏകദേശം 12.35 ലക്ഷം രൂപയ്ക്കാണ്. ബാള്‍ട്ടിമോര്‍, യുഎസ്ന്മ കുടുംബത്തിന്റെ എല്ലാമാണു സ്റ്റാന്‍ലി എവന്ന വളര്‍ത്തുപൂച്ച.

cat kidney surgery

യുഎസിലെ ബാള്‍ട്ടിമോര്‍ സര്‍വകലാശാലയില്‍ പ്രഫസറായ ബെസ്റ്റി ബോയ്ഡാണു 19000 ഡോളര്‍ (ഏകദേശം 12.35 ലക്ഷം രൂപ) ചെലവഴിച്ച് വളര്‍ത്തുപൂച്ചയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പ്രായത്തിന്റെ അവശതകള്‍ക്കൊപ്പം പതിനെട്ടുകാരനായ സ്റ്റാന്‍ലിക്കു വൃക്കയ്ക്കു തകരാര്‍ കൂടി കണ്ടെത്തിയതോടെ ആയുസ്സ് എണ്ണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

Also Read : അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയാ ലൈസന്‍സ് റദ്ദാക്കി

പിന്നെ ചെയ്യാവുന്ന ഏക കാര്യം വൃക്ക മാറ്റിവയ്ക്കുക എന്നതായിരുന്നു. കാര്‍ വാങ്ങാന്‍ കരുതിവച്ച പണം ഇതിനായി വകമാറ്റാന്‍ ബെസ്റ്റിക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. ‘സ്റ്റാന്‍ലി ഞങ്ങളുടെ കുടുംബാംഗമാണ്. അവന്‍ പഴയതുപോലെ മിടുക്കനായി ജീവിച്ചിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു.’ – ബെസ്റ്റി തന്റെ ബ്ലോഗില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button