തിരുവനന്തപുരം: 152 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നത് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍. ധനകാര്യ പരിശോധനാവിഭാഗത്തിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത് ഇത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്നാണ്. സാമ്പത്തിക തിരിമറി, സര്‍ക്കാര്‍ ഫണ്ട് വ്യാജ വൗച്ചറിലൂടെ കൈക്കലാക്കല്‍, കരാറുകാരുമായി അവിശുദ്ധ ബന്ധം തുടങ്ങി നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ധനകാര്യപരിശോധനാ വിഭാഗം അന്വേഷണം ആരംഭിച്ചത്.
Also Read: ബാങ്ക് ലോണ്‍ എടുക്കുന്നവര്‍ക്ക് തിരിച്ചടിയായ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം
ആരോപണവിധേയരായ ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടിയും ചില കേസുകളില്‍ വിജിലന്‍സ് അന്വേഷണവും ശുപാര്‍ശ ചെയ്ത് ധനകാര്യ പരിശോധനാ വിഭാഗം ബന്ധപ്പെട്ട വകുപ്പ് തലവന്മാര്ക്ക് കൈമാറിയെങ്കിലും റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് ആക്ഷേപമുണ്ട്. അതേസമയം, റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും തുടര്‍ നടപടി ഉടന്‍ സ്വീകരിക്കുമെന്നും വകുപ്പ് മേധാവികള്‍ സുപ്രഭാതത്തോട് പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 216 സ്ഥാപനങ്ങള്‍ക്കെതിരേയാണ് സര്‍ക്കാരിന് പരാതി ലഭിച്ചത്.
ആരോപണവിധേയമായ സ്ഥാപനങ്ങള്‍:
തക്കല പത്മനാഭപുരം കൊട്ടാരം
ആലപ്പുഴ കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ദേവികുളം താലൂക്ക് ഓഫിസ്
എറണാകുളം പൊതുമരാമത്ത് ഓഫിസ്
സംസ്ഥാന സാക്ഷരതാമിഷന്‍
കോട്ടയം ജില്ലാ വ്യവസായകേന്ദ്രം
കൊല്ലം കോര്പറേഷന്
കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്ത്
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല
തിരുവനന്തപുരം സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബ്
കേരള ആരോഗ്യ സര്‍വകലാശാല
എറണാകുളം ക്ഷീരവികസന ഓഫിസ്
സ്പോര്‍ട്സ് ഡയറക്ടറേറ്റ്
തിരുവനന്തപുരം ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റി
തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് ഡിവിഷന്
തിരുവനന്തപുരം പരീക്ഷാഭവന്
വനംവകുപ്പ് ആസ്ഥാനം
മഹാരാജാസ് കോളജ്
സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസ്
വി.എച്ച്.എസ്.സി ഡയറക്ടറേറ്റ്
പൊലിസ് ആസ്ഥാനം
മെഡി. കോളജുകള്‍ക്കുള്ള സ്പെഷല്‍ സെക്രട്ടറിയുടെ ഓഫിസ്
തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസ്
ട്രഷറി ഡയറക്ടറേറ്റ്
കേരഫെഡ്
കോട്ടയം മെഡിക്കല്‍ കോളജ്
തൃശൂര്‍ ലോ കോളജ്
എറണാകുളം തുറമുഖവകുപ്പ് ഡയറക്ടറേറ്റ്
കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്
പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്
ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് മലപ്പുറം
കോഴിക്കോട് ഹോര്‍ട്ടി കോര്‍പ്
വനിതാവികസന കോര്പറേഷന്
ലളിതകലാ അക്കാദമി
ഡി.ടി.പി.സി തിരുവനന്തപുരം
കൊല്ലം വിവിധ ഗ്രാമപഞ്ചായത്തുകള്‍
സ്കൂളുകള്‍.
Post Your Comments