ആരോഗ്യ രംഗത്ത് സംഭാവനകള്‍ നല്‍കിയ മലയാളിക്ക് യു.എ.ഇയുടെ ബഹുമതി. യു.എ.ഇയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിക്കാണ് മലയാളിയായ ഡോക്ടർ ജോർജ്ജ് മാത്യൂ അർഹനായി. അൽ ബഹ്ർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്‌കാരം സമ്മാനിച്ചു.
വിവിധ മേഖലകളിലെ സംഭാവനകൾക്ക് ജോർജ് മാത്യുവിനെ കൂടാതെ എട്ട് പേരെയും ‘അബുദാബി അവാർഡ് ‘നൽകി ആദരിച്ചു. അബുദാബി രാജകുടുംബത്തിന്റെ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന ജോർജ്ജിന് നേരത്തെ യു.എ.ഇ പൗരത്വം നൽകി അദരിച്ചിരുന്നു.
ആരോഗ്യ രംഗത്ത് നൽകിയ സംഭാവനകൾ മാനിച്ചാണ് അബുദാബി രാജകുടുംബത്തിന്റെ ഡോക്ടറായ ജോർജ്ജ് മാത്യുവിനെ ‘അബുദാബി അവാർഡ് ‘നൽകി ആദരിച്ചത്. 1967ൽ യു.എ.ഇയിലെത്തിയ ഡോ. ജോർജ് മാത്യു അബുദാബിയുടെയും അൽ ഐനിന്റെയും ആരോഗ്യ പരിചരണ മേഖലയുടെ വികസനത്തിൽ മുഖ്യ പങ്കാണ് വഹിച്ചത്. 2005ൽ യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് അവാർഡിന് തുടക്കമിട്ടത്.
Post Your Comments